go

സാമൂഹ്യവിരുദ്ധ ശല്യം: പൊറുതിമുട്ടി പടനിലം

SHARE

കൊല്ലം ∙സാമൂഹികവിരുദ്ധശല്യം മൂലം ഉമയനല്ലൂർ പടനിലം സീഡ് ഫാം പരിസരത്തു സ്വൈര്യ ജീവിതം ഭീഷണിയിലായി. സീഡ് ഫാം പരിസരവും സമീപത്തു കാടുപിടിച്ചു കിടക്കുന്ന പുരയിടവും താവളമാക്കിയാണു മദ്യപാനവും ലഹരിമരുന്നു ഉപയോഗവും നടക്കുന്നത്. ഇവിടെ മദ്യത്തിന്റേയും ലഹരിമരുന്നിന്റേയും വിൽപന വ്യാപകമാണെന്നും നാട്ടുകാർ പറയുന്നു.

ദൂരസ്ഥലങ്ങളിൽ നിന്നുവരെ ഇടപാടുകാർ എത്തുന്നു. മദ്യപിച്ചു ബഹളം വയ്ക്കുന്നവർ രാത്രി പരിസര വാസികളുടെ ഉറക്കം കെടുത്തുന്നു. മദ്യക്കുപ്പികൾ സമീപ വീടുകളിലേക്കു വലിച്ചെറിയുന്നതും പതിവാണ്. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പല തവണ പരാതി നൽകിയിട്ടും നടപടിയില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama