go

മിന്നലേറ്റ് കടമുറി കത്തിനശിച്ചു

SHARE

കൊട്ടാരക്കര ∙ മിന്നലിൽ കടമുറി കത്തിനശിച്ചു. കടമുറിയിൽ വാടകയ്ക്കു താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പ്രദീപിന്റെ ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെ നെടുവത്തൂർ ആലുംവിളവീട്ടിൽ ചെല്ലപ്പൻപിള്ളയുടെ വീട്ടിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ പ്രദീപും കുടുംബവും വാടകയ്ക്കു താമസിക്കുകയായിരുന്നു. പ്രദീപിന്റെ മൂന്നു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കത്തി നശിച്ചത്. 36700 രൂപയും 4 പവൻ സ്വർണാഭരണങ്ങളും കാണാതായി. പ്രദീപിന്റെ ഭാര്യ മൂന്നര വയസ്സുള്ള കുഞ്ഞുമായി വീടിനു പുറത്തേക്കിറങ്ങിയതിനാൽ ആളപായമില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama