go

വെളിയം ബിആർസി ലോക ഭിന്നശേഷി ദിനാചരണം നടത്തി

SHARE

ഓയൂർ∙ വെളിയം ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ അധ്യക്ഷത വഹിച്ചു. വെളിയം ബിപിഒ ജി.ശ്രീകുമാർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.മധു, ഗ്രാമപഞ്ചായത്തംഗങ്ങളായ കവിത, ജെ.അനുരൂപ്, വെളിയം എഇഒ എസ്.ഷാജി, ഡയറ്റ് ലക്ചറർ ജി.എസ്.ഗീതാകുമാരി, ബിആർസി ട്രെയിനർ ബി.ശശിധരൻപിള്ള, പിടിഎ പ്രസിഡന്റ് സനൽകുമാർ, ബീനാകുമാരി എന്നിവർ പ്രസംഗിച്ചു. തുടർന്നു ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളുടെ മത്സരവും സമ്മാനദാനവും നടത്തി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama