go

സർക്കാർ ശ്രമിക്കുന്നത് ജാതിഭിന്നത സൃഷ്ടിക്കാൻ: എൻ.കെ.പ്രേമചന്ദ്രൻ‍

SHARE

പരവൂർ ∙ ജനത്തെ അവർണനെന്നും സവർണനെന്നും വേർതിരിച്ചു നിർത്താനുള്ള സിപിഎമ്മിന്റെയും സർക്കാരിന്റേയും നീക്കത്തെ പ്രബുദ്ധരായ കേരള ജനത ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ‍ എംപി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ജാതിയുടെ പേരിൽ ജനങ്ങളിൽ വേർതിരിവുണ്ടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കുക, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, ചാത്തന്നൂർ മുരളി, പരവൂർ സജീബ്, ജം. ഷെരീഫ്, കെ. ചാക്കോ, പരവൂർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama