go

അടിപ്പാതയ്ക്ക് തുക നൽകി: ഇടതു നേതൃത്വം പ്രതിരോധത്തിൽ

Kollam News
പുനലൂർ അടിപ്പാത തുറക്കാത്തതു കാരണം ലവൽക്രോസ് അടച്ചിട്ട നിലയിൽ
SHARE

പുനലൂർ∙ മൂന്ന് വർഷത്തെ കാത്തിരിപ്പിനുശേഷം അടിപ്പാതയുടെ റോഡ് നിർമിക്കാൻ അനുവദിച്ച തുക സർക്കാർ കൈമാറാതായതോടെ മേഖലയിലെ എൽഡിഎഫ് നേതൃത്വം പ്രതിരോധത്തിലായി. നിയോജകമണ്ഡലത്തിൽനിന്ന് ഒരു മന്ത്രി ഉണ്ടായിട്ടും 3 വർഷം മുമ്പ് റെയിൽവേ അടിപ്പാലം നിർമിച്ച ഇവിടെ പാത നിർമിക്കാൻ സാധിക്കാത്തത് എൽഡിഎഫ് നേതൃത്വം ഇടപെടാത്തതു കൊണ്ടാണെന്നാണ് ആക്ഷേപം. മന്ത്രി തലത്തിലും നിരവധി ചർച്ചകളും മറ്റുമാണ് നേരത്തെ നടന്നിരുന്നത്.

കൊല്ലം ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകളും ദീർഘദൂര സർവീസുകളും ആരംഭിക്കുന്നതോടെ താൽക്കാലികമായി സ്ഥാപിച്ച ലെവൽക്രോസ് റെയിൽവേ എന്നെന്നേക്കുമായി അടയ്ക്കും. ഇത് പുനലൂർ നഗരത്തിൽ വലിയ ഗതാഗത സ്തംഭനത്തിന് കാരണവുമാകും. ഭൂമി ഏറ്റെടുക്കുന്നതിന് സങ്കീർണമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നേരത്തെ അനുവദിച്ച 3.5 കോടി രൂപ കൈമാറലാണ് ഇനിയുള്ള നടപടി. എന്നാൽ സർക്കാർ പണം നൽകിയിട്ടില്ല. ഡസൻകണക്കിന് സമരങ്ങളാണ് പുനലൂരിൽ അടിപ്പാതയെപ്പറ്റി നേരത്തെ നടന്നിട്ടുള്ളത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama