go

കൈവരിയില്ലാത്ത കല്ലട പാലത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്പടിക്കുന്നു

Kollam News
ട്രെയിൻ വരുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കാനുള്ള കല്ലട പാലത്തിലെ കാബിനിൽ കുട്ടികൾ കയറി നിൽക്കുന്നു
SHARE

പുനലൂർ∙ കാൽനട യാത്രക്കാർക്ക് അപകടസാധ്യതയുള്ള, വശങ്ങളിൽ കൈവരിയില്ലാത്ത പുനലൂർ കല്ലട പാലത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്പടിക്കുന്നതാതി പരാതി. പാലത്തിൽ ട്രെയിൻ വരുമ്പോൾ യാത്രക്കാർക്ക് കയറിനിൽക്കാനുള്ള കാബിനിൽ മണിക്കൂറുകളോളം വിദ്യാർഥികൾ കയറി നിൽക്കുന്നത് പതിവുകാഴ്ചയാണ്. തൊട്ടുതാഴെ കല്ലടയാർ.

നല്ല ധൈര്യമുള്ളവർക്ക് മാത്രമേ കല്ലട പാലത്തിലൂടെ കടന്നുപോകുന്നതിനു സാധിയ്ക്കു. സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. ഈ സ്ഥലത്താണ് വിദ്യാർഥികൾ എത്തി സമയം ചെലവഴിക്കുന്നത്. മേഖലയിലെ സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും ഈ വിഷയം ശ്രദ്ധിക്കണം. മേഖലയിൽ റെയിൽവേ ജീവനക്കാരും പരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama