go

ഞാറുനടാൻ ഇനി യന്ത്രക്കൈകൾ; വിളക്കുടിക്ക് പുതുയുഗം

SHARE

വിളക്കുടി∙ ഞാറുനടാൻ ഇനി യന്ത്രക്കൈകൾ, വിളക്കുടിക്ക് ഇത് പുതുയുഗം.താലൂക്കിന്റെ നെല്ലറയെന്ന വിശേഷണമുള്ള പഞ്ചായത്തിൽ നെൽവയലുകൾ കൃഷിചെയ്യാതെ കിടക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്താണ് ഞാറു നടീൽ യന്ത്രം വാങ്ങിയത്. സന്നദ്ധസംഘടനകൾ സർവീസ് സഹകരണബാങ്ക്, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഏലാകൾ ഏറ്റെടുത്ത് കൃഷി ചെയ്ത് വരികയാണ്.

നിലം ഒരുക്കൽ, ഞാറു നടീൽ ഉൾ‌പ്പെടെ കാര്യങ്ങൾക്ക് പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവും യന്ത്രം വാങ്ങുന്നതിന് പ്രചോദനമായി.നിലമൊരുക്കൽ, കൊയ്ത്ത് എന്നിവക്കാവശ്യമായ യന്ത്രങ്ങളും വാങ്ങാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. വാക്കയിലറ ഏലായിൽ ഞാറു നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ ഞാറുനടീൽ യന്ത്രം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വി.ആർ.ജ്യോതി, ജെ.സജീവ്, ശ്രീദേവി എന്നിവർ പങ്കെടുത്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama