go

വീടു കയറി ആക്രമണം; ഗൃഹനാഥനു മർദനമേറ്റു

Kollam News
ചെറുമങ്ങാട് കണിയാന്റഴികത്തു വീട്ടിൽ കെ.വി.രാജുവിന്റെ വീടിന്റെ ജനാലച്ചില്ലുകൾ അടിച്ചു തകർത്ത നിലയിൽ
SHARE

പുത്തൂർ ∙ വീടു കയറി ആക്രമണം നടത്തി ഗൃഹനാഥനെ മർദിക്കുകയും വീടിന്റെ ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതി. ചെറുമങ്ങാട് കണിയാന്റഴികത്തു വീട്ടിൽ കെ.വി.രാജു(59)വിനാണു മർദനമേറ്റത്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം. ബന്ധുവൊന്നിച്ച് എത്തിയ പ്രദേശവാസിയാണ് ആക്രമിച്ചതെന്നു രാജു പൊലീസിൽ മൊഴി നൽകി.

വീട്ടിലിരുന്ന കളമാന്തി കൊണ്ടാണു ജനാലച്ചില്ലുകൾ അടിച്ചു തകർത്തത്. ഇതുപയോഗിച്ചു രാജുവിനെ അടിക്കുകയും ചെയ്തു. പിടിച്ചുമാറ്റാൻ ചെന്നപ്പോൾ രാജുവിന്റെ ഭാര്യ പൊന്നമ്മയുടെ കൈയിൽ പരുക്കേറ്റു. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama