go

ഓട്ടോറിക്ഷാ മിനിമം നിരക്ക് 25 രൂപ ആകുമ്പോൾ...

Kollam News
SHARE

കൊല്ലം ∙ ഓട്ടോയാത്രയുടെ നിരക്കു വർധിപ്പിക്കാൻ ഔദ്യോഗിക തീരുമാനമായി. അടിക്കടി ഇന്ധനവില വർധിച്ചതിനെ തുടർന്നാണു യൂണിയനുകൾ നിരക്കുവർധന ആവശ്യപ്പെട്ടത്. എന്നാൽ വർധന നിലവിൽ വരുമ്പോഴാകട്ടെ ഇന്ധനവില കുറയുകയാണ്.  ഓട്ടോയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപയാണ്. നേരത്തേ ഇത് 20 രൂപ ആയിരുന്നു.

മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപയാകും. മുൻപ് ഇതു 10 രൂപയായിരുന്നു. അതേസമയം, മീറ്ററിട്ട് ഓടുന്ന ഓട്ടോകൾ ജില്ലയിൽ കുറവാണെന്ന് ആക്ഷേപമുണ്ട്. കൊല്ലം നഗരത്തിൽ മീറ്റർ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ പ്രവർത്തിപ്പിച്ച് ഓടുന്ന ഓട്ടോകൾ വിരളമാണ്.

ഇന്ധനവില ഓരോ ദിവസവും കുതിക്കുന്ന അവസ്ഥയിൽ മീറ്റർ ചാർജ് എന്നത് അപ്രായോഗികമാണെന്ന് ഓട്ടോക്കാരും യാത്രാനിരക്കു വർധിപ്പിക്കുമ്പോഴെങ്കിലും മീറ്ററിട്ട് ഓടുമെന്നാണു പ്രതീക്ഷയെന്നു യാത്രക്കാരും പറയുന്നു. മീറ്റർ പ്രവർത്തിപ്പിക്കുന്നതിനു പ്രേരകമായി മോട്ടോർ വാഹന വകുപ്പു നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ പുരോഗമിക്കുകയാണ്. അതു ഫലം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

"കോർപറേഷൻ പരിധിയിലെ ഓട്ടോകൾ തിരിച്ചറിയാൻ ബോണറ്റ് നമ്പർ നൽകുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. മീറ്റർ ഉണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും ബോധ്യപ്പെട്ടതിനു ശേഷമാണു നമ്പർ നൽകുന്നത്. നിരക്കുവർധന വരുന്നതോടെ ലീഗൽ മെട്രോളജി വിഭാഗം മീറ്ററുകൾ അതനുസരിച്ചു വീണ്ടും ക്രമീകരിക്കേണ്ടി വരും. മോട്ടോർവാഹന വകുപ്പു നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ പുരോഗമിക്കുകയാണ്. ഇതുവരെ 1200 പേർ പങ്കെടുത്തു." വി.സജിത്ത്  (ആർടിഒ, കൊല്ലം)

"പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയാണ് ഓട്ടോക്കൂലി  വർധിപ്പിക്കുന്നതിന്റെ കാരണമെന്നറിയാം. പക്ഷേ വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താറുമാറായി കിടക്കുന്ന കേരളത്തിലെ സാധാരണ ജനം ഇതെങ്ങനെ മറികടക്കുമെന്നതു ഗൗരവത്തോടെ ചിന്തിക്കണം." 

Kollam News
മധുമിത (വിദ്യാർഥിനി)

"കമ്മിഷൻ ശുപാർശ ചെയ്തതു പോലെ വർധന നടപ്പാക്കേണ്ടതായിരുന്നു. നിലവിൽ 5 രൂപയുടെ വർധന മാത്രമാണ് ഉണ്ടായത്. എന്നാൽ ഇന്ധനവില പലതവണ പലമടങ്ങു വർധിച്ചു. ഈ വർധന കൊണ്ടു സാധാരണ ഓട്ടോക്കാർക്കു വലിയ നേട്ടമൊന്നുമില്ല. കാരണം വർഷം തോറും ഇൻഷുറൻസ് തുക ഉൾപ്പടെ മറ്റെല്ലാ ചെലവുകളും പഴയതിനേക്കാൾ കൂടിയിട്ടുണ്ട്."

Kollam News
എ.ആർ.ജിതിൻ (ഓട്ടോ ഡ്രൈവർ)

"നിരക്കുവർ‌ധന അനിവാര്യം തന്നെയാണ്. ഇപ്പോഴും 2014ൽ നിശ്ചയിച്ച നിരക്കിലാണ് ഓടുന്നത്. 4 വർഷം കൊണ്ട് ഇന്ധനവില, ഇൻഷുറൻസ്, സ്പെയർ പാർട്സ് വില എന്നിവ എത്രത്തോളം വർധിച്ചിട്ടുണ്ടെന്നു പരിശോധിച്ചാൽ ആർക്കും ഇക്കാര്യം ബോധ്യപ്പെടും. കമ്മിഷൻ നിർദേശിച്ചതു പോലെ മിനിമം നിരക്ക് 30 രൂപ ആക്കിയിരുന്നെങ്കിൽ ഒരുവിധം കുഴപ്പമില്ലാതെ പോകാമായിരുന്നു. ചില്ലറയെച്ചൊല്ലിയുള്ള തർക്കങ്ങളും ഒഴിവായേനെ."

kollam-binu
ബിനു ദാമോദരൻ (ഓട്ടോ ഡ്രൈവർ)

                                                                  

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama