go

ആട് ആന്റണിയുടെ കൂട്ടുപ്രതി സൂസി പിടിയിൽ; അറസ്റ്റ് വിവാഹിതയായി ഒളിവിൽ കഴിയുമ്പോൾ

Kollam News
സൂസി
SHARE

ചാത്തന്നൂർ ∙ ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ എൻ.പി.സൂസിയെ (സൂസൻ) കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തു.  വാഹനപരിശോധനയ്ക്കിടെ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ ഒളിവിൽ താമസിപ്പിച്ചു മോഷണ മുതലുകൾ വിറ്റ കേസിൽ കോടതിയിൽ ഹാജരാകാതെ സൂസി ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.  

എറണാകുളം പെരുമ്പാവൂരിൽനിന്ന് പാരിപ്പള്ളി പൊലീസും കൊല്ലം ഷാഡോ പൊലീസും ചേർന്നാണു പിടികൂടിയത്.  മറ്റൊരു വിവാഹം കഴിച്ചു പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പാരിപ്പള്ളി എസ്ഐ പി.രാജേഷ്കുമാർ, ഷാഡോ പൊലീസ് എസ്ഐ വിപിൻകുമാർ, അജു ഫെർണാണ്ടസ്, സുധ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കിയ സൂസിക്കു ജാമ്യം ലഭിച്ചു. 2012 ജൂണിലാണു പൊലീസ് കോൺസ്റ്റബിൾ മണിയൻപിള്ള കുത്തേറ്റു മരിച്ചത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama