go

ഹർത്താൽ രണ്ടാംദിനം

SHARE

കുണ്ടറ ∙ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്റെ രണ്ടാംദിവസവും കച്ചവട സ്ഥാപനങ്ങളിൽ പകുതിയോളം മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ഹോട്ടലുകൾ മിക്കതും അടഞ്ഞു കിടന്നു. ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും ഓടിയില്ല. പെട്രോൾ പമ്പുകൾ മിക്കതും തുറന്നു പ്രവർത്തിച്ചു. പ്രധാന ജംക്‌ഷനുകളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. ബസുകളും ഓട്ടോറിക്ഷകളും ഓടാഞ്ഞതിനാൽ ജനം വലഞ്ഞു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രകടനം നടത്തി. യോഗത്തിൽ എസ്.എൽ.സജികുമാർ, മുളവന രാജേന്ദ്രൻ, ആർ.സുരേഷ് ബാബു, എം.ചന്ദ്രൻപിള്ള, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി ടി.ജെറോൻ അധ്യക്ഷനായി. പ്രകടനത്തിന് സി.സന്തോഷ്, സി.ബാൾഡുവിൻ, ബി.സുജീന്ദ്രൻ, പ്ലാവറ ജോൺ ഫിലിപ്, ആർ.സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama