go

പതിമൂന്നുകണ്ണറ പാലം അങ്ങനെ ‘താര’മാകേണ്ടെന്ന് റെയിൽവേ

 Kollam News
ദേശീയപാതയിൽനിന്നു പതിമൂന്നുകണ്ണറ പാലത്തിൽക്കൂടി ട്രെയിൻ കടന്നുപോകുന്ന കാഴ്ച.
SHARE

തെന്മല ∙ ദക്ഷിണേന്ത്യയിലെ ചലച്ചിത്ര ചരിത്രത്തിൽ ഇടം പിടിച്ച പതിമൂന്നുകണ്ണറ പാലത്തിൽ ഇപ്പോൾ ചിത്രീകരണത്തിന് അനുമതിയില്ല. മീറ്റർഗേജ് പാത ആയിരുന്നപ്പോൾ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമാ ചിത്രീകരണത്തിനു വേദി ആയിരുന്ന പാലത്തിൽ നിലവിൽ അനുമതി നൽകാനാവില്ലെന്ന നിലപാടിലാണു റെയിൽവേ. 

 ഒരു മലയാള സിനിമയ്ക്കായി ഈയിടെ  ട്രെയിൻ ഉൾപ്പെടെ ചിത്രീകരിച്ചെങ്കിലും  പതിമൂന്നുകണ്ണറ പാലം ഒഴിവാക്കിയിരുന്നു. പാലം ഒഴിവാക്കുന്നതിനെക്കുറിച്ചു റെയിൽവേ വ്യക്തമായ മറുപടിയും നൽകുന്നില്ല. ബ്രോഡ്ഗേജ് പാത ആയതോടെ ഒട്ടേറെ  സിനിമാ പ്രവർത്തകരാണു ഭഗവതിപുരം – തെന്മല പാതയിലെ ചിത്രീകരണത്തിനായി അനുമതി തേടി മധുര, ചെന്നൈ ഓഫിസുകൾ കയറിയിറങ്ങുന്നത്. 

തിരക്കില്ലാത്ത പാതയിലും അനുമതി നൽകാൻ റെയിൽവേ വിസമ്മതിക്കുകയാണ്. അഥവാ അനുമതി നൽകിയാലും റെയിൽവേ നിശ്ചയിക്കുന്ന ദിവസം ചിത്രീകരണം നടത്തണം.  ഇതോടെ സൂപ്പർതാരങ്ങളുടെ ‍ഡേറ്റില്ലാതാവുകയും ഷൂട്ടിങ് നടക്കാതെയും വരും. 

മറ്റൊരു ഡിവിഷനിലും ഇല്ലാത്ത പ്രത്യേകതയാണ് മധുര ഡിവിഷൻ അധികൃതർക്കെന്നും ആരോപണമുണ്ട്.  ചിത്രീകരണത്തിനുള്ള തുകയും മൂന്നിരട്ടിയാണ്. റെയിൽവേയുടെ നടപടിക്കെതിരെ സിനിമാ പ്രവർത്തകർ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

പതിമൂന്നുകണ്ണറ പാലം വീണ്ടും സിനിമാ ലോകത്ത് നിറഞ്ഞാൽ ഇവിടേക്കുള്ള സ‍ഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെ ടൂറിസം രംഗത്തിനു വളർച്ചയുണ്ടാകുന്ന സംവിധാനത്തോട് മുഖംതിരിക്കുന്ന റെയിൽവേയുടെ നിലപാട് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama