go

പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളിൽ ശേഖരിച്ചത് 30 ടൺ മാലിന്യം

  Kollam News
SHARE

കൊല്ലം ∙ ഏഴു മാസത്തിനുള്ളിൽ ജില്ലയിലെ 10 പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളിൽ ശേഖരിച്ചത് 30 ടൺ മാലിന്യം. 10 ടൺ മാലിന്യം ടാറിങ്ങിനായി ഇതിനകം ഉപയോഗിച്ചതെന്നു ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു പുനരുപയോഗിക്കുന്ന ഷ്രെഡിങ് യൂണിറ്റുകളുടെ പ്രവർത്തനം ജില്ലയിൽ ഫലപ്രദമാണെന്നും ചുരുങ്ങിയ കാലം കൊണ്ടു മാലിന്യ സംസ്കരണത്തിൽ ‌ ഒട്ടേറെ മുൻപോട്ടു പോയെന്നും അദ്ദേഹം അവകാശപ്പെട്ടു.

 പുതുതായി ആരംഭിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളിൽ രണ്ടെണ്ണം ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. അഞ്ചൽ ‌പഞ്ചായത്തിലും പരവൂർ നഗരസഭയിലുമാണു യൂണിറ്റുകൾ ആരംഭിക്കുന്നത്.കൊല്ലം കോർപറേഷനിൽ നിന്നും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ നിന്നുമായി 6 ടൺ പ്ലാസ്റ്റിക് മാലിന്യവും കടയ്ക്കൽ പഞ്ചായത്തിൽ നിന്ന് 750 കിലോ മാലിന്യവും ഇതുവരെ ശേഖരിച്ചിട്ടുണ്ട്.

പ്രവർത്തനമിങ്ങനെ

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മാസത്തിൽ 2 തവണഹരിത കർമ സേനയുടെ നേതൃത്വത്തിൽ ഷ്രെഡിങ് യൂണിറ്റുകളിൽ ശേഖരിക്കും. പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ നിന്നും 2 പേരടങ്ങുന്ന ഹരിത കർമ സേന പ്ലാസ്റ്റിക് ശേഖരിച്ചു മെറ്റീരിയൽ കലക്‌ഷൻ സെന്ററിലെത്തിക്കും. ഇവ തരം തിരിച്ചാണു ഷ്രെഡിങ് യൂണിറ്റുകളിലേക്കു എത്തിക്കുന്നത്. കട്ടികുറഞ്ഞവ ഷ്രെഡിങ് യൂണിറ്റ് വഴി പൊടിച്ചു റോഡ് ടാറിങ്ങിനാണ് ഉപയോഗിക്കുക. കട്ടിയുള്ളവ റീസൈക്ലിങ്ങിനു വിധേയമാക്കും.

നീണ്ടകരയിൽ ശുചിത്വസാഗരം

നീണ്ടകര ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങര ഹാർബറിൽ മാത്രം ഒരു വർഷത്തിനുള്ളിൽ ശേഖരിച്ചത് 7 ടൺ പ്ലാസ്റ്റിക് മാലിന്യം. ബോട്ടുകളിലും മറ്റും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണിത്. ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു നീണ്ടകരയിൽ ഷ്രെഡിങ് യൂണിറ്റിന്റെ പ്രവർത്തനം.

ദിവസേന ഇവിടെ നിന്നു മാലിന്യം ശേഖരിക്കുന്നുണ്ട്. നീണ്ടകരയിൽ പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കാനുള്ള യൂണിറ്റും പ്ലാസ്റ്റിക് ഉണക്കി സൂക്ഷിക്കാൻ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുമുണ്ട്. ഗ്രീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടു പോകുന്നത്. മാലിന്യമുപയോഗിച്ചു പൊതുമരാമത്ത് റോഡുകൾ ടാർ ചെയ്യുന്നതിനുള്ള ഓഡറുകളും ശേഖരിക്കുന്നുണ്ട്.

ജില്ലയിലെ യൂണിറ്റുകൾ

.കടയ്ക്കൽ പഞ്ചായത്ത്

.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്

.പനയം പഞ്ചായത്ത്

.പെരിനാട് പഞ്ചായത്ത്

.കല്ലുവാതുക്കൽ 

പഞ്ചായത്ത്

.ചവറ പഞ്ചായത്ത്

.പുനലൂർ നഗരസഭ

.കൊല്ലം കോർപറേഷൻ

.കൊട്ടാരക്കര നഗരസഭ

.കരുനാഗപ്പള്ളി നഗരസഭ

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama