go

ആയുസ്സ് ഒരാഴ്ച ; പൈപ് പൊട്ടി റോഡ് തകർന്നു

 Kollam News
കരിങ്ങന്നൂർ ട്രാൻസ്ഫോർമറിനു സമീപത്ത് ജലവിഭവ വകുപ്പിന്റെ പൈപ് പൊട്ടി ഒഴുകി റോഡ് നശിക്കുന്ന നിലയിൽ.
SHARE

ഓയൂർ∙ ആയൂർ ഇത്തിക്കര റോഡ് വീതി കൂട്ടി ടാറിങ് ന‌ടത്തിയിട്ട് ഒരാഴ്ചപോലും ആയില്ല അതിനുമുമ്പേ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് നശിച്ചു തുടങ്ങി.കരിങ്ങന്നൂർ ജംക് ഷനു താഴെ ട്രാൻഫോർമറിന്റെ സമീപത്താണ് പൈപ്പ് പൊട്ടി ഒഴുകി റോഡ് നശിക്കുന്ന നിലയിലായത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റോഡിനു വീതി കൂട്ടിയപ്പോൾ നേരത്തേ ഉണ്ടായിരുന്ന കുടിവെളള പൈപ്പ് മാറ്റിയിടാൻ നടപടിയെടുത്തില്ല. ഉണ്ടായിരുന്ന പൈപ്പിന്റെ മുകളിലൂടെ ടാറിങ് നടത്തിയതുമൂലം റോഡ് ഉറപ്പിക്കുന്ന വൈബ്രേറ്റർ കയറിയപ്പോൾ പൈപ്പുകൾ പൊട്ടിയതാണ് വെള്ളം ഒഴുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

താൽക്കാലികമായി കുടിവെള്ളം ഈ പ്രദേശത്ത് നിർത്തിയിരിക്കുകയാണ്. ഇനി ടാറിങ് പൊളിച്ചു പൈപ്പുകൾ മാറ്റി ഇട്ടാൽ മാത്രമേ കുടിവെള്ളം നൽകാൻ കഴിയുകയുള്ളു. പൊതുമരാമത്തു വകുപ്പിനും ജലവിഭവ വകുപ്പിനും ഇതിലേ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്ന വിവരം അറിയാമെന്നിരിക്കേ കരാറുകാരനുമായി ഒത്തുകളിച്ചു പൈപ്പുകൾ മാറ്റിയിടാൻ തയ്യാറായില്ല. 

അതുപോലും റോഡും നശിച്ചു കുടിവെള്ളവും മുട്ടിയ അവസ്ഥയാണ്. ഇതുമൂലം കരിങ്ങന്നൂർ തെക്കേമുക്ക് ഏഴാംകുറ്റി, മങ്കാട്, അടയറ തുടങ്ങിയ മേഖലകളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്.അടിയന്തിരമായി റോഡിന്റെ വശങ്ങളിലൂടെ പൈപ്പുകൾ മാറ്റിയിടാൻ ന‌ടപ‌ടി സ്വീകരിക്കണമെന്നാണ് ആവശ്യം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama