go

പാറയ്ക്ക് അമിത വില ഈടാക്കുന്നതായി പരാതി

SHARE

ഓയൂർ∙ പുയപ്പള്ളി വില്ലേജിൽ ഓ‌ട്ടുമല ഭാഗത്ത് പ്രവർത്തിക്കുന്ന പാറക്വാറികളിൽ പാറയ്ക്കു അമിത വില ഈടാക്കുന്നതായി ബിജെപി പൂയപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 200 അടിയുള്ള ലോഡ് ഒന്നിനു 5000 രൂപ ഈടാക്കുന്നതായിട്ടാണ് പരാതി. ഗുണഭോക്താക്കളിൽ എത്തുമ്പോൾ അത് 7000 രൂപയായി മാറുന്നു.ജില്ലാകലക്ടർ മുൻപ് തീരുമാനിച്ചത് ലോഡിനു 2300 രൂപയായിരുന്നു.

എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്വാറി മാഫിയകൾ ഇഷ്ടമുള്ള വില ഈടാക്കുന്നു.പാസുകൾ ഇല്ലാതെയും ബില്ല് എഴുതാതെയും പാറകൾ കടത്തുമ്പോൾ ഖജനാവിനു ഭീമമായ നഷ്ടം സംഭവിക്കുകയാണ്. ഒരു പാസ് ഉപയോഗിച്ചു തീയതിയും സമയവും രേഖപ്പെടുത്താതെ പരിശോധകർ ഉണ്ടെങ്കിൽ പെട്ടെന്ന് തീയതിയും സമയം കൂട്ടിചേർത്താണ് വെട്ടിപ്പ് നടത്തുന്നത്.

ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും പരാതിയുണ്ട്. പാവപ്പെട്ട ജനവിഭാഗങ്ങൾക്കു പ്രധാന മന്ത്രി ആവാസ് യോജന, സർക്കാരിന്റെ ലൈഫ് മിഷൻ, പദ്ധതികൾ മുഖേന ഭവന നിർമാണത്തിനു ലഭിക്കുന്ന തുകയുടെ ഏറിയ പങ്കും പാറകൾ ഇറക്കുന്നതിനും പാറപ്പൊടിയ്ക്കും ചെലവാകുമ്പോൾ വീട് എന്ന സ്വപ്നം പൂർത്തികരിക്കാൻ കഴിയുന്നില്ല. അതിനാൽ ജില്ലയിലെ മുഴുവൻ ക്വാറികളിലും ഏകീകൃത വില നിശ്ചയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത്തരം വസ്തുതകൾ കാണിച്ചു ബിജെപി പൂയപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കലക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama