go

പണിമുടക്ക് സമാപിച്ചു അക്രമങ്ങളൊഴിഞ്ഞ് രണ്ടാംദിനം

SHARE

കൊല്ലം ∙ 2 ദിവസം നീണ്ട ദേശീയ പണിമുടക്ക് സമാപിച്ചു. ജില്ലയിൽ ഇന്നലെ അക്രമങ്ങളോ നിർബന്ധിച്ചു കടയടപ്പിക്കലോ ഉണ്ടായില്ല. സർക്കാർ ഓഫിസുകളും പൊതുവിദ്യാലയങ്ങളും പ്രവർത്തിച്ചില്ല. കെഎസ്ആർടിസി – സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. അതേസമയം, ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങൾ തുറന്നു.

ഒരു വിഭാഗം ഓട്ടോറിക്ഷകൾ സർവീസ് നടത്തി.  ബാങ്കുകളും തപാൽ ഓഫിസുകളും അടഞ്ഞു കിടന്നു. കലക്ടറേറ്റിൽ ഉൾപ്പെടെ മിക്ക സർക്കാർ ഓഫിസുകളും തുറന്നില്ല. ചില ഇടങ്ങളിൽ ഏതാനും ജീവനക്കാർ ജോലിക്കെത്തി. 

ഇന്നലെ ട്രെയിൻ തടഞ്ഞില്ല. പൊതുവിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല. ചില അൺ എയ്ഡഡ് സ്കൂളുകൾ തുറന്നു. നഗരത്തിൽ സിനിമ തിയറ്ററുകൾ പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ ഓടി. കഴിഞ്ഞദിവസത്തെക്കാൾ കൂടുതൽ പെട്രോൾ പമ്പുകൾ തുറന്നു. ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama