go

ഗുണ്ടാ ആക്രമണം: ബൈക്ക് യാത്രക്കാർക്കു പരുക്ക്

kollam-gunda
SHARE

കൊല്ലം ∙ ഗുണ്ടാ ആക്രമണത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്കു പരുക്ക്. തേവലക്കര മണിവിഹാറിൽ എ.നിഥിൻ (28), തേവലക്കര പാലക്കൽ ഗൗരി ഭവനത്തിൽ രാജേഷ് (28) എന്നിവർക്കാണു പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9 ന് ചവറ ആറുമുറിക്കടക്കു സമീപം വച്ചാണ് ആക്രമണം നടന്നത്. ബൈക്കിൽ പോയ ഇരുവരെയും കാറിലും ഇരുചക്ര വാഹനത്തിലും എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നെന്നു പരുക്കേറ്റവർ പൊലീസിനു മൊഴി നൽകി. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ചവറ പൊലീസ് പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama