go

പരവൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; ദുരന്തം ഒഴിവായി

kollam-fire
പരവൂർ റെയിൽവേ സ്റ്റേഷൻ വളപ്പിലെ തീപിടിത്തം അഗ്നിശമനസേന കെടുത്തുന്നു.
SHARE

പരവൂർ ∙ റെയിൽവേ സ്റ്റേഷൻ വളപ്പിൽ വൻ തീപിടിത്തം. പൊന്തക്കാട്ടിൽ പടർന്ന തീ വാഹന പാർക്കിങ് മേഖലയിലേക്ക് വ്യാപിച്ചതു പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടരയോടെയാണു റെയിൽവേ സ്റ്റേഷനു മുന്നിലെ പൊന്തക്കാട്ടിൽ തീപിടിച്ചത്. ചവറിനു തീയിട്ടത് പടർന്നതെന്നു കരുതുന്നു. സ്റ്റേഷനു മുന്നിലെ വാഹന പാർക്കിങ് മേഖലയിലേക്ക് തീ പടർന്നു. കൂടുതൽ പടരാതെ നിയന്ത്രിച്ചു നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും ചേർന്നു വാഹനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പൂട്ടി വച്ചിരുന്ന ഇരുചക്രവാഹനങ്ങൾ എടുത്തു മാറ്റി.

പരവൂരിനു പുറമേ, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തി രണ്ടര മണിക്കൂർ കൊണ്ടാണ് തീ കെടുത്തിയത്. അഗ്നിബാധയിൽ പ്രദേശത്ത് പുകപടലങ്ങൾ നിറഞ്ഞു. അഗ്നിബാധ ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ല. സ്റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, ലീഡിങ് ഫയർമാൻ സജു, ഫയർമാൻമാരായ ബൈജു, ഇഷാൻ, രാജു മോൻ, സൂരജ്, അബാസ്, അനിൽകുമാർ, ഷാജി, അനീഷ് എന്നിവരുടെ തീ കെടുത്താൻ നേതൃത്വം നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama