go

ഉത്തരവ് 3 വർഷമായിട്ടും നടപ്പായില്ല:ദേവകിക്ക് വീട് നിർമിക്കാനായില്ല

kollam-devaki
ദേവകി
SHARE

കടയ്ക്കൽ∙ കൈവശ ഭൂമി കയ്യേറി വഴി അടച്ചത് തുറക്കാൻ പട്ടിക ജാതി കമ്മിഷൻ ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പായില്ല. പട്ടിക ജാതി വകുപ്പ് നൽകിയ വീട് നിർമാണം നടത്താൻ കഴിയാതെ അലയുകയാണ് മതിര പാലാംകോണം പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകി (60). ആർഡിഒ, പൊലീസ്,പഞ്ചായത്ത്,തഹസിൽദാർ എന്നിവർക്ക് മുന്നിൽ കയറിയിറങ്ങിയിട്ടും പരിഹാരം ഇല്ല. ദേവകിക്ക് 5 സെന്റ് വസ്തു ഉണ്ട്. 

ചിതറ പഞ്ചായത്ത് വഴി പട്ടിക ജാതി വകുപ്പിൽ നിന്നു വീട് നിർമിക്കാൻ തുക അനുവദിച്ചു. വീട്ടിലേയ്ക്ക് സാധന സാമഗ്രികൾ കൊണ്ടു വരുന്നതിന് സൗകര്യം ഇല്ല. സ്വകാര്യ വ്യക്തി വസ്തു കയ്യേറി വഴി അടച്ചെന്നാണ് പരാതി. വഴി തുറക്കാൻ ദേവകി പട്ടിക ജാതി, വർഗ ഗോത്ര കമ്മിഷന് പരാതി നൽകി. കമ്മിഷൻ തെളിവെടുപ്പ് നടത്തി.

ആർഡിഒ, ജില്ലാ പട്ടിക ജാതി വികസന ഓഫിസർ, ഡിവൈഎസ്പി എന്നിവർക്ക് ദേവകിക്ക് അർഹതപ്പെട്ട വഴി ലഭ്യമാക്കുന്നതിന് നടപടിക്ക് ശുപാർശ ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ല. വസ്തുവിൽ കെട്ടിടത്തിന് അസ്തിവാരം ഇട്ടു. വീട് നിർമിക്കാൻ സാധനങ്ങൾ വരാൻ കഴിയാത്തതിനാൽ വീട് നിർമാണം തടസ്സപ്പെട്ടു. വീണ്ടും കലക്ടർ, ആർഡിഒ എന്നിവർക്ക് പരാതി നൽകി. വീട് ഇല്ലാത്തതിനാൽഅന്തി ഉറങ്ങാൻ മറ്റ് വീടുകൾ തേടുകയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama