go

എസ്എൻപുരം ആരോഗ്യകേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനത്തിന് സജ്ജം

kollam-health-center
പവിത്രേശ്വരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായ പുതിയ മന്ദിരം. എം.എ.ബേബി എംപിയായിരുന്നപ്പോൾ അനുവദിച്ച കെട്ടിടമാണു മുന്നിൽ
SHARE

പുത്തൂർ∙ എസ്എൻപുരത്തു നിർമാണം പൂർത്തിയായ പവിത്രേശ്വരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച അര കോടി രൂപ ഉപയോഗിച്ച് എല്ലാ വിധ സൗകര്യങ്ങളോടെയും നിർമിച്ച കെട്ടിടം ഈ മാസം തന്നെ മന്ത്രി കെ.കെ.ഷൈലജ നാടിനു സമർപ്പിക്കും. അവസാന ഘട്ട മിനുക്കു പണികൾ നടന്നു വരികയാണ്.

രണ്ടു പതിറ്റാണ്ടു മുൻപ് എം.എ.ബേബി എംപി ആയിരുന്നപ്പോൾ അനുവദിച്ച തുക കൊണ്ടു നിർമിച്ച കെട്ടിടവും ചേർത്താണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഇതു 10ലക്ഷം രൂപ ചെലവിട്ടു പഞ്ചായത്തു നവീകരിച്ചിരുന്നു. രോഗികൾക്കുള്ള കാത്തിരിപ്പു മുറി, പരിശോധനാ മുറി, ലാബ്, ഫാർമസി, ശ്വാസകോശ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യം തുടങ്ങിയവയെല്ലാം പുതിയ കേന്ദ്രത്തിൽ ഉണ്ടാകും. പഞ്ചായത്തു നിയമിച്ച ഒരു ഡോക്ടർ ഉൾപ്പെടെ 3 ഡോക്ടർമാരുടെ സേവനം നിലവിൽ ലഭ്യമാണ്. പാലിയേറ്റീവ് കെയർ പദ്ധതിയും കാര്യക്ഷമമായി നടന്നു വരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama