go

രഞ്ജിത് ജോൺസൺ വധക്കേസ്:പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

kollam-culprits
പേരൂർ രഞ്ജിത് ജോൺസൺ വധക്കേസിൽ ഒന്നാം പ്രതി മനോജ് (പാമ്പ് മനോജ്), രണ്ടാംപ്രതി രഞ്ജിത്ത് (കാട്ടുണ്ണി), നാലാം പ്രതി പ്രണവ് (കുക്കു), അഞ്ചാം പ്രതി വിഷ്ണു എന്നിവരെ കൊല്ലം കോടതിയിൽനിന്നു തിരികെ കൊണ്ടുപോകുന്നു.
SHARE

കൊല്ലം∙ ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിനു പേരൂർ പ്രോമിസ് ലാൻ‍ഡി‍ൽ രഞ്ജിത് ജോൺസനെ (42)
കൊലപ്പെടുത്തി തമിഴ്നാട്ടിൽ കുഴിച്ചിട്ട കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. നാലാം അഡിഷനൽ സെഷൻസ്
കോടതിയിൽ സാക്ഷി വിസ്താരം ഫെബ്രുവരി 13 മുതൽ മാർച്ച് 7 വരെ നടക്കും. കോടതി വരാന്തയിൽ പ്രതികളുമായി
സംസാരിക്കാൻ ശ്രമിച്ച 2 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സുഹൃത്തുക്കളായ ഏതാനും യുവാക്കൾ കൂടി
കോടതി വരാന്തയ്ക്കു സമീപം ഉണ്ടായിരുന്നു. ഇവരെയും പൊലീസ് മാറ്റി.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമൻഡിൽ കഴിയുന്ന പ്രതികളെ കൊല്ലം  ജില്ലാ ജയിലിലേക്കു മാറ്റണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. ജില്ലാ ജയിലിൽ ഇപ്പോൾ സ്ഥലസൗകര്യമില്ലെന്നും പരിശോധിച്ച ശേഷം പിന്നീടു തീരുമാനമെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയിലാണു ഹാജരാക്കിയത്. കേസിൽ 8 പ്രതികളാണ്. കഴിഞ്ഞ ഓഗസ്റ്റ് 15നാണു വീട്ടിൽ നിന്നു വിളിച്ചുകൊണ്ടുപോയി രഞ്ജിത്തിനെ അടിച്ചു തൊഴിച്ചും കൊലപ്പെടുത്തിയത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama