go

കിടത്തിച്ചികിത്സയില്ല; ആശുപത്രി രോഗാതുരം

kollam-mens-ward
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പുരുഷൻമാരുടെ വാർഡ് ഒഴിഞ്ഞ നിലയിൽ.
SHARE

ശാസ്താംകോട്ട ∙ ഫിസിഷ്യന്റെയും അസ്ഥിരോഗവിഭാഗത്തിന്റെയും സേവനം നിലച്ചതോടെ താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ നിലച്ചു. ഫാർമസിയുടെ പ്രവർത്തനവും ഭാഗികമാണ്. വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഫിസിഷ്യൻ പോയതും അസ്ഥിരോഗവിദഗ്ധൻ അവധിയിൽ പ്രവേശിച്ചതുമാണ് ആശുപത്രിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയത്. 

kollam-women-ward
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡ് ഒഴിഞ്ഞ നിലയിൽ.

മെഡിക്കൽ സ്റ്റോറുകളുമായുള്ള കരാർ പുതുക്കാത്തതിനാൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴിയുള്ള സേവനങ്ങളും ഭാഗികമാണ്. എന്നാൽ കാർഡിൽനിന്നു തുക പൂർണമായും നഷ്ടപ്പെടുകയും ചെയ്യും. ആരോഗ്യ ഇൻഷുറൻസ് പിആർഒ സ്ഥലം മാറിയതിനു ശേഷം ആളെത്തിയിട്ടില്ല. കിടത്തിചികിത്സയ്ക്കായി വിരലിലെണ്ണാവുന്നവർ മാത്രമായതോടെ മിക്ക വാർഡുകളും ഒഴിഞ്ഞു കിടക്കുകയാണ്. 

സാധാരണക്കാരായ രോഗികൾക്ക് ആശ്രയം മറ്റു താലൂക്ക് ആശുപത്രികളും സ്വകാര്യ ആശുപത്രികളുമാണ്. വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി അനസ്തീസിയ ഡോക്ടർ 3 ദിവസങ്ങളിൽ എത്തുന്നുണ്ടെങ്കിലും ശസ്ത്രക്രിയകൾ നാലിലൊന്നായി ചുരുങ്ങി. ഫാർമസിയുടെ പ്രവർത്തനം വൈകിട്ട് 5 വരെയാക്കി ചുരുക്കി. രാത്രി 7.30വരെയാണു പ്രവർത്തിച്ചിരുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama