go

പൊതുമരാമത്തിന് നിയന്ത്രണമില്ല നിർമാണങ്ങൾ വൈകുമെന്ന ആശങ്ക

SHARE

കൊട്ടാരക്കര ∙ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള റോഡ് നിർമാണങ്ങളിൽ പൊതുമരാമത്ത് അധികൃതർക്ക് നിയന്ത്രണങ്ങളില്ല. നിയോജകമണ്ഡലത്തിലെ നിർമാണങ്ങൾ വൈകുമെന്ന ആശങ്ക. റിങ് റോഡ്, ഇടിസി- കൊട്ടാരക്കര- ശാസ്താംകോട്ട റോഡുകളിൽ കോടികളുടെ നിർമാണമാണ് നടക്കുന്നത്. ഒച്ചിഴയും വേഗത്തിലാണ് നിർമാണം. ഇങ്ങനെ പോയാൽ നിർമാണം പൂർത്തിയാകാൻ അഞ്ച് വർഷമെങ്കിലും വേണ്ടി വരും. റിങ് റോഡ് നിർമാണം ആരംഭിച്ച് എട്ടുമാസം കഴിഞ്ഞു. റോഡ് വശത്തെ സംരക്ഷണഭിത്തി നിർമാണമാണ് നടക്കുന്നത്. പ്രാരംഭഘട്ടത്തിലാണ്. ഇടിസി-കൊട്ടാരക്കര- ശാസ്താംകോട്ട റോഡിനും സമാനസ്ഥിതിയാണ്.

കോടിയോളം രൂപ ചെലവിട്ടാണ് നിർമാണം. നിർമാണം വൈകിട്ട് കൂടുതൽ ഫണ്ട് അനുവദിപ്പിച്ചെടുക്കാൻ കിഫ്ബി അധികൃതർ ശ്രമിക്കുന്നതായാണ് താലൂക്ക് വികസനസമിതി അംഗങ്ങളുടെ പരാതി. പണി വേഗത്തിലാക്കിയാൽ മഴക്കാലത്തിന് മുൻപ് നിർമാണം പൂർത്തിയാക്കാനാകും. അനുകൂല കാലാവസ്ഥയാണുള്ളത്. കിഫ്ബി ഫണ്ടുപയോഗിച്ച് കൊട്ടാരക്കര താലൂക്കാശുപത്രി, നെടുമ്പ്രം- കൊട്ടാരക്കര റോഡ്, ചെട്ടിയാരഴികത്ത് പാലം, രണ്ടാം ഘട്ട റിങ് റോഡ് എന്നിവയും നിർമാണത്തിലേക്ക് നീങ്ങുന്നു. നിർമാണം വൈകിക്കരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama