go

ആലപ്പാട്: മുഖ്യമന്ത്രിക്ക് എംഎൽഎയുടെ കത്ത്

SHARE

കരുനാഗപ്പള്ളി ∙ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആർഇ നടത്തുന്ന അശാസ്ത്രീയമായ കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്നും തീരസംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആർ. രാമചന്ദ്രൻ എംഎൽഎ മുഖ്യമന്ത്രിക്കു നിവേദനം നൽകി. കരിമണൽ ഖനനം പ്രദേശവാസികളിൽ  ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ സീവാഷിങ് ഖനനം  മൂലം പ്രദേശത്തെ 81.5 ഏക്കർ സ്ഥലം കടൽ എടുത്തു.   

മത്സ്യസമ്പത്തും  വളരെ കുറഞ്ഞു. ഇതു മൂലം മത്സ്യതൊഴിലാളികളുടെ ഉപജീവനമാർഗവും നഷ്ടമാകുന്നതായും  എംഎൽഎ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഐആർഇ മാനേജ്മെന്റും ജനപ്രതിനിധികളുമായി നടന്ന ചർച്ചയിൽ 5 പുലിമുട്ടുകൾ നിർമിക്കുന്നതിനുള്ള പാക്കേജ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.  ഐആർഇ നടത്തുന്ന സീ വാഷിങ് സംസ്ഥാന സർക്കാർ മുൻകയ്യെടുത്തു നിർത്തണമെന്ന ആവശ്യവും ഉന്നയിച്ചാണു നിവേദനം നൽകിയത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama