go

അഗ്നിശമനസേനാ യൂണിറ്റ് : ഭൂമി കൈമാറ്റത്തിന് വേഗമേറി

Kollam News
അഗ്നിശമനസേനാ യൂണിറ്റിന്റെ പിൻഭാഗം.തോട് പുറമ്പോക്കാണെന്ന് സംശയിച്ച ഭൂമിയും കാണാം.
SHARE

പത്തനാപുരം ∙ പ്രതിഷേധം ഫലം കാണുന്നു, അഗ്നിശമനസേനാ യൂണിറ്റ് ഭൂമി കൈമാറ്റ നടപടികൾക്കു വേഗമേറി. നെടുവന്നൂരിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സ്ഥലത്തു തോട് പുറമ്പോക്ക് ഉണ്ടെന്ന സംശയമാണു  കൈമാറ്റ നടപടികൾ വൈകിപ്പിച്ചത്. ഇതോടെ ഇവിടെനിന്നു മാറ്റി സ്ഥാപിക്കേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥർ.

തോട് പുറമ്പോക്ക് ഉണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനു റവന്യൂ സർവേ നടപടികൾക്കായി അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഇല്ലെന്ന കാരണം പറഞ്ഞു നടപടികൾ നീണ്ടു.ഒടുവിൽ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഭൂമിയുടെ രേഖകൾ ഇല്ലെന്നു ബോധ്യമായതോടെ റവന്യൂ ഭൂമിയാണെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് നൽകുകയായിരുന്നു.

കലക്ടറുടെ പരിശോധന മാത്രമാണ് ഇനി ബാക്കിയുള്ളത്. ആഴ്ചകൾക്കുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നാണു വിവരം. ഭൂമി കൈമാറി ലഭിച്ചെങ്കിൽ മാത്രമേ യൂണിറ്റിന് ആവശ്യമായ കെട്ടിടം നിർമിക്കാനാകൂവെന്ന് അഗ്നിശമനസേനാ വിഭാഗം വ്യക്തമാക്കിയിരുന്നു.

സമീപത്തെ പാലത്തിന്റെ നിർമാണസാമഗ്രികൾ സൂക്ഷിക്കുന്നതിനായി നിർമിച്ച താൽക്കാലിക ഷെഡിലാണ് ഓഫിസും മറ്റും പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമിക്കുമെന്നായിരുന്നു ഉദ്ഘാടനവേളയിലെ വാഗ്ദാനം. 4 വർഷം പിന്നിട്ടിട്ടും ഭൂമി കൈമാറ്റം പൂർത്തിയാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വസ്ത്രം മാറുന്നതിനു പോലും സൗകര്യമില്ലാതെ ജീവനക്കാർ ദുരിതത്തിൽ കഴിയുന്നത് മനോരമ വാർത്തയാക്കിയിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama