go

കാട്ടു പന്നി ഇറച്ചി വിൽപന: ഒരാൾ അറസ്റ്റിൽ

SHARE

ചടയമംഗലം∙ വിളക്കുപാറ ആയിരനല്ലൂർ എട്ടാം ബ്ലോക്കിൽ ജയകുമാറിനെ (28) കാട്ടു പന്നി ഇറച്ചിയുമായി വനപാലകർ പിടികൂടി. അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻ, ആയിരനല്ലൂർ ഫോറസ്റ്റ് ഓഫിസർ സി.ടി. അഭിലാഷ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.എസ്. ബിനു, സോൺ.വി.രാജ് എന്നിവരാണ് പരിശോധന നടത്തിയത്. ആർപിഎൽ ക്വോർട്ടേഴ്സിൽ സൂക്ഷിച്ചിരുന്നതാണ് ഇറച്ചി. പങ്കിട്ട് വിൽക്കാനായിരുന്നു ശ്രമം.ആർപിഎൽ തൊഴിലാളികളായ 3 പേർ നിരീക്ഷണത്തിലാണ്. പടക്കം വച്ച് കാട്ടു പന്നിയെ വേട്ടയാടുകയായിരുന്നു ഇവർ. ആർപിഎൽ, ഓയിൽപാം മേഖലകളിൽ വന്യ മൃഗ വേട്ട വ്യാപകമാണെന്നു പരാതി ലഭിച്ചിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama