go

ഹൈസ്കൂൾ– ഹയർ സെക്കൻഡറി ലയനനീക്കം ഉപേക്ഷിക്കണം: ബിന്ദു കൃഷ്ണ

Kollam News
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊല്ലത്തു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. അബ്‌ദുൽ നിസാം, ടി. പ്രസന്നകുമാർ, കസ്മീര തോമസ്, ഫിലിപ് ജോർജ്, ശ്രീകുമാർ കടയാറ്റ്, ദീപ സോമൻ, എച്ച്. ഷിജി തുടങ്ങിയവർ സമീപം
SHARE

കൊല്ലം ∙ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ലയനം ചരിത്രപരമായ മണ്ടത്തരമാണെന്നു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. നീക്കം ഉപേക്ഷിക്കണം. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ജില്ലാ പ്രസിഡന്റ് അബ്ദുൽ നിസാം അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ടി.പ്രസന്നകുമാർ, അക്കാദമിക് കൗൺസിൽ കൺവീനർ കസ്മീർ തോമസ്, ഫിലിപ് ജോർജ്, ശ്രീകുമാർ കടയാറ്റ്, ജി.റെജി, ദീപ സോമൻ, സനൽ നെടുവത്തൂർ, എസ്.സതീഷ്, എച്ച്.ഷിജി എന്നിവർ പ്രസംഗിച്ചു.  

വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. മാത്യു പ്രകാശ് അധ്യക്ഷത വഹിച്ചു.സാം ജോൺ, ജ്യോതി രഞ്ജിത്ത്, ജോസഫ് കുട്ടി, സാം ഡാനിയേൽ, അനിത ചന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. മാത്യൂസ് ജോർജ് അധ്യക്ഷത വഹിച്ചു. രാജൻ മലനട, സലാഹുദീൻ ഡോ. പ്രകാശ് അലക്സ്, റോയി അലക്സ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

മോഹനചന്ദ്രൻ സ്മാരക ഗുരുശ്രീ പുരസ്കാരം പാരിപ്പള്ളി അമൃത സ്കൂൾ അധ്യാപകൻ കെ.ജയകുമാർ, ഗുരുജ്യോതി പുരസ്കാരം പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് അധ്യാപകൻ ജേക്കബ് ഡാനിയേൽ എന്നിവർക്കു സമർപ്പിച്ചു. വിരമിക്കുന്ന ഹരികുമാരൻപിള്ള, താര എന്നിവർക്കു യാത്രയയപ്പ് നൽകി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama