go

കടയ്ക്കൽ തിരുവാതിര: ഉടവാളും ചിലമ്പും വഹിച്ചു ഘോഷയാത്രയ്ക്ക് വൻ സ്വീകരണം

Kollam News
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ തിരുവാതിര ഉത്സവം ഇന്നു കൊടിയേറുന്നതിന്റെ ഭാഗമായി പുനലൂരിൽ നിന്നു ദേവിയുടെ ഉടവാളും ചിലമ്പും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് കോട്ടുക്കൽ ദേവീക്ഷേത്രത്തിൽ നൽകിയ സ്വീകരണം.
SHARE

കടയ്ക്കൽ∙ കുത്തിയോട്ടത്തിനും കുതിരയെടുപ്പിനും ഇനി ദിവസങ്ങൾ മാത്രം. തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഉടവാളും ചിലമ്പും വഹിച്ചു നാടിളക്കി നടത്തിയ ഘോഷയാത്രയ്ക്ക് വഴിയോരങ്ങളിൽ വരവേൽപ്. ഇന്നലെ വൈകിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ ഓഫിസിൽ സൂക്ഷിച്ചിരുന്നത്.

പുനലൂർ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര തുടങ്ങി. അഞ്ചൽ കടയാറ്റ് കളരി, കോട്ടുക്കൽ ദേവീ ക്ഷത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കടന്നു വന്ന ഘോഷയാത്രയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് കാത്ത് നിന്നത്. സ്വീകരണ സ്ഥലങ്ങൾ ഏറിയതിനാൽ ഘോഷയാത്ര എത്തി ചേരാൻ വൈകി.

ഇന്നു രാവിലെ ഉത്സവത്തിന് കൊടിയേറും. തിരുവാതിര ദിവസം നടത്തുന്ന കുത്തിയോട്ടത്തിന് ബാലൻമാർ വ്രതം തുടങ്ങും. ഇന്നു മുതൽ 14 വരെ ചെറിയ സ്റ്റേജിൽ വിവിധ കലകൾ അരങ്ങേറും. പടയണിയാണ് പ്രധാനം. 15ന് പ്രധാന വേദിയിൽ ഉത്സവ പരിപാടികൾ തുടങ്ങും.

ഇൻഫർമേഷൻ സെന്റർ

∙തിരുവാതിര ഉത്സവം വിവരങ്ങൾ ഭക്തർക്ക് എത്തിക്കാൻ മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ടൗണിൽ ഇൻഫർമേഷൻ സെന്റർ തുടങ്ങി. ക്ഷേത്രത്തിലെ പ്രധാന വിവരങ്ങൾ ലഭിക്കും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama