go

പാവുമ്പ കൊലപാതകം: 3പേർ കൂടി അറസ്റ്റിൽ

Kollam News
വിഷ്ണു, ആഷിഖ്, രാജീവ്.
SHARE

കരുനാഗപ്പള്ളി ∙ പാവുമ്പയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ 3പേർ കൂടി അറസ്റ്റിലായി. തഴവ വട്ടയ്ക്കാട് മോഹന വിലാസത്തിൽ ആഷിഖ് (20), കുതിരപന്തി കളരിക്കൽ വീട്ടിൽ രാജീവ് (കൊച്ചുമോൻ 20), വാളച്ചാൽ പേരേത്തു വീട്ടിൽ വിഷ്ണു (20) എന്നിവരാണു പിടിയിലായത്. ഇതോടെ ഈ കേസിൽ 6പേർ അറസ്റ്റിലായി. കഴിഞ്ഞ മൂന്നിനു രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ പന്മന കളരി കണിച്ചുകുളങ്ങര അഖിൽജിത്താണ് (21) തലയ്ക്ക് അടിയേറ്റു മരിച്ചത്. ആളുമാറി അഖിൽ ജിത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസിപി എൻ.വി. അരുൺ രാജിന്റെ നേതൃത്വത്തിൽ സി.ഐ. വൈ. മുഹമ്മദ് ഷാഫി, എസ്ഐ ഉമറുൽ ഫറൂക്ക്, എഎസ്ഐമാരായ ഷാഫി, കലാധരൻപിള്ള എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama