go

പരിചരണമില്ലാതെ ലുക്കൗട്ട് പവിലിയൻ നശിക്കുന്നു

Kollam News
ലുക്കൗട്ട് പവിലിയന്റെ കൈവരി തകർന്ന നിലയിൽ
SHARE

തെന്മല∙ ലുക്കൗട്ട് പവിലിയന്റെ നവീകരണം നടക്കുന്നില്ല. ദേശീയപാതയിൽ നിന്നും കല്ലടയാറ്റിലെ തടയണ വഴി വെള്ളം പതഞ്ഞൊഴുകി പോകുന്നത് കാണാനാണ് പവിലിയൻ നിർമിച്ചത്. പവലിയന്റെ നിർമാണ ശേഷം നവീകരണത്തിനായി ഇതുവഴി ആരും വന്നില്ല. കെഐപിയാണ് പവിലിയൻ നിർമിച്ചതും പരിപാലിക്കുന്നതും. സഞ്ചാരികൾക്കായി തുറന്നു കൊടുത്തതിന്റെ ആദ്യ നാളുകളിൽ ഇവിടെ ഒരു സുരക്ഷാ ജീവനക്കാരനെ നിയമിച്ചിരുന്നു. കാലക്രമേണ അത് ഇല്ലാതായി. ഉദ്ഘാടനത്തിനായി പൂശിയ ചായം മങ്ങി പായൽ പിടിച്ചു തുടങ്ങി. കൈവരികൾ ഇളകി കമ്പി മാത്രം ശേഷിച്ചിരിക്കുന്നു.ദേശീയപാതയോടു ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രത്തിനെ കെഐപി അവഗണിച്ചിട്ടിരിക്കുകയാണ്. . ലുക്കൗട്ട് പവിലിയന്റെ പരിപാലനം തെന്മല ഇക്കോടൂറിസത്തെ ഏൽപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama