go

ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം; പ്രവർത്തനങ്ങൾക്ക് തുടക്കം

Kollam News
പൂജിതപീഠം സമർപ്പണാഘോഷങ്ങളുടെ മുന്നോടിയായി നടക്കുന്ന ശുചീകരണ യജ്ഞത്തിനായി ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇൻ-ചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വിയും ആശ്രമ പ്രവർത്തകരും കൊല്ലം ബീച്ചിലെത്തിയപ്പോൾ.
SHARE

കൊല്ലം ∙ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ 22നു പൂജിതപീഠം സമർപ്പണം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചു ജില്ലയിൽ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഇന്നലെ ആശ്രമത്തിന്റെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് പരിസരം ശുചീകരിച്ചു.ഉദ്ഘാടനം  ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇൻ-ചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി നിർവഹിച്ചു. 

ആശ്രമ പ്രവർത്തകർക്കു പുറമെ ബീച്ചിന്റെ സൗന്ദര്യം നുകരാനെത്തിയ ജനങ്ങളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ഇന്നു രാവിലെ 8നു നഗരത്തിൽ ശാന്തിയാത്രയും 9ന് ഏരിയ സമ്മേളനവും നടക്കും. എസ്എൻവി സദനം ലൈബ്രറി ഹാളിൽ നടക്കുന്ന ഏരിയ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എപി ഉദ്ഘാടനം ചെയ്യും. മേയർ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama