go

റെയിൽവേ ഡിവിഷനൽ മൾട്ടി ടാസ്ക് ട്രെയിനിങ് സെന്റർ കൊല്ലത്ത്

Kollam News
നിർദിഷ്ട റെയിൽവേ മൾട്ടി ടാസ്ക് ട്രെയിനിങ് സെന്ററിനുള്ള കൊല്ലം ഉപാസന ആശുപത്രിക്കു സമീപത്തെ സ്ഥലം. ചിത്രം: മനോരമ
SHARE

കൊല്ലം ∙ റെയിൽവേ ഡിവിഷനൽ മൾട്ടി ടാസ്ക് ട്രെയിനിങ് സെന്റർ കൊല്ലത്തു സ്ഥാപിക്കാൻ തീരുമാനം. റെയിൽവേയിലെ മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്ട്രിക്കൽ, ട്രാഫിക് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണു സെന്റർ ആരംഭിക്കുന്നത്. കൊല്ലം ഉപാസന ആശുപത്രിക്ക് എതിർവശത്തായി മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്ന റെയിൽവേ ഭൂമിയിലാണ് ട്രെയിനിങ് സെന്റർ സ്ഥാപിക്കുക. എൻജിൻ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. റെയിൽവേ ഇതിനായി കണ്ടുവച്ചിരിക്കുന്ന സ്ഥലത്ത് ഉടൻ തന്നെ നിർമാണം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടത്തും. 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നു റെയിൽവേ എൻജിനീയറിങ് വിഭാഗം അധികൃതർ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama