go

പുനവൂർ ഏലാ പാലം പണി ഉപേക്ഷിച്ച് അധികൃതർ മടങ്ങി; യാത്ര ദുരിതത്തിൽ

Kollam News
പുനവൂർ ഏലാ പാലം പണി പൂർത്തിയാക്കാത്ത നിലയിൽ‌
SHARE

പൂതക്കുളം ∙ പുനവൂർ ഏലാ പാലം പണി ഉപേക്ഷിച്ച് അധികൃതർ മടങ്ങിയെന്ന് ആക്ഷേപം. വേപ്പാലുംമൂടിനു സമീപം കിഴക്കേവീട്ടിൽ റോഡുമായി ബന്ധിപ്പിക്കുന്ന പാലം പൊളിച്ചിട്ട് ഒരു മാസത്തിലേറെയായി. 100 വർഷത്തിലേറെ പഴക്കുമുള്ള പാലത്തിന് ബലക്ഷയമുള്ളതിനാൽ പുതിയതു നിർമിക്കാനായാണു പൊളിച്ചത്.  വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയാണ് നിർമാണമെന്നും നിലവാരം കുറഞ്ഞ കമ്പി നിർമാണത്തിനു ഉപയോഗിച്ചെന്നും ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയതോടെ ഉപകരണങ്ങള്‍ നീക്കം ചെയ്തു പണി നിർത്തിവച്ചു.

നിർമാണത്തിലെ പോരായ്മ പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പഴയ പാലത്തേക്കാൾ വീതി കുറച്ചാണ് പുതിയതിനായി സ്ഥലം ഏറ്റെടുത്തെന്നും പരാതിയുണ്ട്. 2 മാസം മുൻപാണ് പാലം ഉൾപ്പെടുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. വേപ്പാലുംമൂട്ടിൽ നിന്നും പുത്തൻകുളം, പാരിപ്പള്ളി എന്നിവി‍‍ടങ്ങളിലേക്കു വേഗം എത്താനുള്ള വഴിയാണ് പാലം പണി മൂലം തടസ്സപ്പെട്ടിരിക്കുന്നത്. റോഡിനായി കുഴിച്ചപ്പോൾ പൊതു പൈപ് കണക്‌ഷൻ പൊട്ടിയതിനാൽ ജലവിതരണവും മുടങ്ങി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama