go

ബൈപാസ് ഇരുട്ടിൽ; അപകടപ്പെരുമഴ

Kollam News
അയത്തിൽ – കല്ലുംതാഴം ബൈപാസിൽ അപകടത്തിൽ പെട്ട കാർ.
SHARE

അഞ്ചാലുംമൂട് ∙ നിർദേശങ്ങളും വാഗ്ദാനങ്ങളും പെരുവഴി. വെളിച്ചമെത്താത്ത ബൈപാസ് അപകടം വിളിച്ചോതുന്നു. ബൈപാസിൽ തെരുവു വിളക്കുകൾ സ്ഥാപിച്ച ശേഷം മതി ഉദ്ഘാടനമെന്നു വകുപ്പുമന്ത്രി നിർദേശിച്ചിരുന്നതാണ്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.  ബൈപാസിലെ പാലങ്ങളിൽ മാത്രമാണു തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. മേവറം മുതൽ കാവനാടു വരെ 57 ഇടറോഡുകളാണു ബൈപാസിലേക്കു വന്നുചേരുന്നത്. രാത്രി ഇടറോഡിലേക്കു കയറുന്നതിനായി വാഹനങ്ങൾ പെട്ടെന്നു തിരിക്കുന്നതും ഇടറോഡുകളിൽ നിന്നും പെട്ടെന്നു വാഹനങ്ങൾ വന്നു കയറുന്നതും അപകടങ്ങൾക്കിടയാക്കുകയാണ്. ബൈപാസിലെ വേഗ നിയന്ത്രണത്തിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നിർദേശമുണ്ടെങ്കിലും അതിനും നടപടിയായിട്ടില്ല. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama