go

ജപ്തിയിൽ നിന്നു സഹപാഠിയുടെ കുടുംബത്തെ രക്ഷിച്ചു കെഡറ്റ് പൊലീസ്'

SHARE

കടയ്ക്കൽ∙സഹപാഠിയുടെ കുടുംബത്തിന്റെ ജപ്തി നടപടി ഒഴിപ്പിച്ചു രേഖകൾ തിരിച്ചെടുത്തു നൽകി ഗവ. വിഎച്ച്എസ്എസിലെ സ്റ്റുഡൻസ് കേഡറ്റ് പൊലീസ്. മുല്ലക്കര രത്നാകരൻ എംഎൽഎ ഇന്നലെആധാരം വിദ്യാർഥിയുടെ അമ്മ റീനയ്ക്ക് നൽകി.വേണു കുമാരൻ നായർ അധ്യക്ഷത വഹിച്ചു. ടി. ഗീത, പി.ആർ. പുഷ്കരൻ, ആർ.എസ്. ബിജു, എ. സൈനുദീൻ, അനിൽ റോയി മാത്യു, ഉണ്ണികൃഷ്ണൻ, സന്ധ്യ എന്നിവർ പ്രസംഗിച്ചു. സഹപാഠിക്ക് ഒരു സ്നേഹ സ്പർശം പദ്ധതിയിലാണ് തുക സമാഹരിച്ചത്. 8 വർഷം മുൻപാണ് വീട് നിർമാണത്തിന് വിദ്യാർഥിയുടെ കുടുംബം വായ്പ എടുത്തത്. പിഴ പലിശ ഒഴിവാക്കി നൽകിയെങ്കിലും ബാക്കി തുക അടയ്ക്കാൻ കഴിഞ്ഞില്ല. ഗൃഹനാഥൻ കുടുംബത്തെ ഉപേക്ഷിച്ചു. ഒപ്പം ഇരിക്കുന്നവന്റെ കണ്ണീര് കാണാനും അത് ഒപ്പാനും ഞങ്ങൾ ഉണ്ടെന്ന സന്ദേശം ഉയർത്തി എസ്പിസിയുടെ പദ്ധതിയാണ് വിദ്യാർഥിക്കും കുടുംബത്തിനും തുണയായത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama