go

കൊല്ലം നഗരം ഇനി ക്യാമറക്കണ്ണിൽ

Kollam News
SHARE

കൊല്ലം ∙ നഗരം ഇനി കൂടുതൽ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്. കോർപറേഷന്റെ നേതൃത്വത്തിലാണു പ്രധാന കേന്ദ്രങ്ങളിൽ ആധുനിക സംവിധാനമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്.കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും മാലിന്യം തള്ളുന്നതു തടയുന്നതിനും വേണ്ടിയാണിത്. ഇവയുടെ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലും കോർപറേഷൻ ഓഫിസിലും ലഭിക്കുന്ന തരത്തിലാകും ക്യാമറകൾ സ്ഥാപിക്കുക. പുതുതായി ആശ്രാമം, ലിങ്ക് റോഡ്, പോളയത്തോട്, കച്ചേരി എന്നിവിടങ്ങളിലാണു ക്യാമറകൾ സ്ഥാപിക്കുന്നത്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കൂടാതെയാണിവ. എല്ലാ വശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ലഭിക്കുന്ന തരത്തിലായിരിക്കും ഇവ ഘടിപ്പിക്കുക.

പദ്ധതിയുടെ പ്രാരംഭഘട്ടം എന്ന നിലയിൽ നേരത്തെ 25 ഇടങ്ങളിൽ കോർപറേഷന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പുതുതായി ക്യാമറകൾ സ്ഥാപിക്കുന്നത്.ആശ്രാമം മൈതാനവും പരിസര പ്രദേശവും പോളയത്തോട് ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ക്യാമറകൾ സ്ഥാപിക്കുന്നതോടെ കഴിയുമെന്ന് അധികൃതർ പറഞ്ഞു. തെരുവുവിളക്കുകൾ എൽഇഡിയാക്കി മാറ്റുന്നതിന്റെ ഭാഗമായി കരാർ എടുത്ത കമ്പനി നിശ്ചിത സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ പൊലീസ് സേനയുടെ നേതൃത്വത്തിൽ ‘ഒരു റസി‍ഡൻസ് അസോസിയേഷനിൽ ഒരു ക്യാമറ’ എന്ന പദ്ധതിയും നടക്കുന്നുണ്ട്. പദ്ധതികൾ പൂർണ സജ്ജമാക്കുന്നതോടെ കോർപറേഷൻ പരിധി പൂർണമായും സിസിടിവി പരിധിയിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama