go

ബാധ ഒഴിപ്പിക്കലിനിടെ യുവതിയുടെ മരണം: മന്ത്രവാദിക്കു ജീവപര്യന്തം

Kollam News
SHARE

കൊല്ലം ∙ മനോരോഗം മാറ്റാൻ ബാധ ഒഴിപ്പിക്കൽ നടത്തി യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ മന്ത്രവാദിക്കു ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. യുവതിയുടെ പിതാവ് ഉൾപ്പെടെ 5 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. മാവേലിക്കര പാലമേൽ ആദിക്കാട്ട് കുളങ്ങര ബിസ്മി മൻസിലിൽ മുഹമ്മദ് സിറാജിനെ (സിറാജുദീൻ– 40) ആണു കൊല്ലം 4–ാം അഡീഷനൽ സെഷൻ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 6 മാസം കൂടി തടവ് അനുഭവിക്കണം. 

തഴവ കടത്തൂർ മുറിയിൽ കണ്ണങ്കര കുറ്റിയിൽ വീട്ടിൽ ഹസീന (27) ആണു ന്ത്രവാദ ചികിത്സയ്ക്കിടെ കൊല്ലപ്പെട്ടത്. 2014 ജൂലൈ 12ന് ആയിരുന്നു സംഭവം. തറയിൽ കമഴ്ത്തിക്കിടത്തി നട്ടെല്ലിൽ കാൽമുട്ടുകൾ അമർത്തിപ്പിടിച്ചു മർദിച്ചതുമൂലം ആന്തരികാവയവങ്ങൾക്കു മാരകമായി പരുക്കേറ്റു മരിച്ചെന്നാണു കേസ്. ഹസീനയുടെ ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. സാധാരണ മരണമാണെന്നു വരുത്തി കബറടക്കത്തിനു ഒരുക്കം നടത്തുമ്പോഴാണു പൊലീസ് ഇടപ്പെട്ട് കേസ് എടുത്തത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama