go

ഗാന്ധി പ്രതിമയെ അവഹേളിച്ചു; സ്തൂപം തകർത്തു

Kollam News
കരുനാഗപ്പള്ളി തുറയിൽകുന്ന് എസ്എൻ യുപി സ്കൂളിലെ ഗാന്ധി പ്രതിമയെ അവഹേളിച്ച നിലയിൽ.
SHARE

കരുനാഗപ്പള്ളി ∙ തുറയിൽക്കുന്ന് എസ്എൻ യുപി സ്കൂൾ വളപ്പിലെ ഗാന്ധി സ്മൃതിമണ്ഡപം തകർത്ത അക്രമികൾ ഗാന്ധിപ്രതിമയെ അവഹേളിച്ചു. പ്രതിമയുടെ ചെവികളിലും മൂക്കിലും പഞ്ഞിയും പൂവും തിരുകിക്കയറ്റുകയും ചുണ്ടിൽ സിഗരറ്റ് വയ്ക്കുകയും ചെയ്തു. കൂടാതെ, തലയിൽ കല്ലും എടുത്തു വച്ചു. പ്രതിമയുടെ കണ്ണട മോഷണം പോയിട്ടുണ്ട്. മണ്ഡപത്തോടു ചേർന്നുള്ള 4 സ്തൂപങ്ങളുടെയും മുനകൾ ഒടിക്കാനും ശ്രമം നടന്നു. സബർമതിയിലെ മണ്ണ് സൂക്ഷിച്ചിരുന്ന ചില്ലുപെട്ടിയും അക്രമികൾ തകർത്തു. സർക്കിൾ ഇൻസ്പെക്ടർ വൈ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama