go

പാലങ്ങൾ പൊളിക്കുന്നത് അടുത്ത ഘട്ടത്തിൽ

Kollam News
ഇളമണ്ണൂർ‌ – പാടം റോഡ് ആദ്യ ഘട്ട പുനർനിമാണത്തിനായി കലഞ്ഞൂരിന് സമീപം മണ്ണിറക്കുന്നു.
SHARE

പത്തനാപുരം∙ ഇളമണ്ണൂർ – പാടം റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പുതുക്കി പണിയുന്ന പാലങ്ങൾ പൊളിക്കുന്നതും തുടർ നിർമാണ പ്രവർത്തനങ്ങളും ആദ്യഘട്ടം പൂർത്തിയായ ശേഷമേ ഉണ്ടാകുവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ. മുന്നറിയിപ്പില്ലാതെ കലഞ്ഞൂർ പാലം പൊളിക്കുകയും സമാന്തര സംവിധാനം ഏർപ്പെടുത്താത്തതും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് മാറി ചിന്തിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

Kollam News
ഇളമണ്ണൂർ–പാടം റോഡിൽ രണ്ടാം ഘട്ടത്തിൽ പൊളിച്ചു പുനർനിർമിക്കുന്ന വാഴപ്പാറ പാലം.

കൊല്ലം – പത്തനംതിട്ട ജില്ലാ അതിർത്തിയിലൂടെ പോകുന്ന റോഡ് 22 കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പുനർ നിർമിക്കുന്നത്. കലഞ്ഞൂർ ഉൾപ്പെടെ 3 പാലങ്ങൾ പുനർനിർമിക്കും.ഇതിൽ വാഴപ്പാറ, ചിതൽവെട്ടി പാലങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് മാറ്റി.വാഴപ്പാറ പാലം ഇന്നലെ പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കെഎസ്ആർടിസി, സ്വകാര്യ ബസുകൾ അടക്കം ദിവസം നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പാതയിൽ സമാന്തര സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.വാഴപ്പാറ, ചിതൽവെട്ടി പാലങ്ങൾ പൊളിക്കും മുൻപേ സമാന്തര പാതയൊരുക്കണമെന്നാണ് ആവശ്യം. വാഴപ്പാറ പാലം പൊളിച്ചാൽ കലഞ്ഞൂർ–വാഴപ്പാറ ഭാഗത്തുള്ളവരും, ചിതൽവെട്ടി പാലം പൊളിച്ചാൽ പാടം, തട്ടാക്കുടി, പൂമരുതികുഴി ഭാഗത്തുള്ളവരും ഏറെ ദുരിതത്തിലാകും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama