go

ഓടനിർമാണം വൈകുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു

Kollam News
എംസി റോഡിൽ ആയൂർ പെട്രോൾ പമ്പിനു സമീപം ഓട നിർമാണത്തിനായി എടുത്ത കുഴി.
SHARE

ആയൂർ ∙ എംസി റോഡിൽ ആയൂർ ടൗണിനോടു ചേർന്നുള്ള ഭാഗങ്ങളിൽ ഓടനിർമാണം വൈകുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ഓട നിർമാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴി എടുത്തു രണ്ടാഴ്ച കഴിഞ്ഞിട്ടും തുടർ നിർമാണം നടക്കുന്നില്ലെന്നാണു പരാതി.ആയൂർ പെട്രോൾ പമ്പിനു എതിർവശത്തെ നിർമാണമാണ് ഇപ്പോൾ ഇഴഞ്ഞു നീങ്ങുന്നത്. ഇതുമൂലം ഇവിടങ്ങളിലെ കടകളിലേക്കു ആളുകൾക്കു കയറാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇതു വ്യാപാരത്തെ സാരമായി ബാധിച്ചെന്നും വ്യാപാരികൾ പറയുന്നു.

പഴയ ഓടപൊളിച്ചതിന്റെ അവശിഷ്ടങ്ങൾ വേണ്ടവിധം നീക്കം ചെയ്യാത്തതിനാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ഓട നിറഞ്ഞു മഴവെള്ളം റോഡിലൂടെയാണ് ഒഴുകിയത്. ഓട നിർ‌മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കെഎസ്ടിപി ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇതെല്ലാം പാഴായ സ്ഥിതിയാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama