go

വിദ്യാർഥികളുമായി പോകവേ നെഞ്ചുവേദന; ജീവൻ പിടയുമ്പോഴും ചോരാതെ ആ കരുതൽ...

Kollam News
നന്ദകുമാർ.
SHARE

കൊല്ലം ∙ വിദ്യാർഥികളുമായി പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു സ്കൂൾ ബസ് സുരക്ഷിതമായി നിർത്തിയ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു. തങ്കശ്ശേരി മൗണ്ട് കാർമൽ ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഡ്രൈവർ തിരുമുല്ലവാരം നന്ദിലത്തുതറയിൽ വീട്ടിൽ വി.എസ്.നന്ദകുമാർ (49) ആണു മരിച്ചത്. 

ഇന്നലെ വൈകിട്ടു 4.10നു തങ്കശ്ശേരി കാവൽ ജംക്‌ഷനു സമീപമായിരുന്നു സംഭവം. അൻപതോളം കുട്ടികളുമായി സ്കൂളിൽ നിന്നു വാഹനം പുറപ്പെട്ടു 10 മിനിറ്റു കഴിഞ്ഞപ്പോഴാണു നന്ദകുമാറിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്നു വാഹനം റോഡരികിൽ ഒതുക്കി നിർത്തിയശേഷം സഹായിയോടു വിവരം പറഞ്ഞു.  കുട്ടികളെ സുരക്ഷിതരായി വീടുകളിൽ എത്തിക്കാൻ സൗകര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലേക്കു പോയി. ഇതിനിടെ സ്കൂളിൽ വിളിച്ചു പറഞ്ഞു മറ്റൊരു ഡ്രൈവറെ ഏർപ്പെടുത്താനും നന്ദകുമാർ മറന്നില്ല. ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നതിനിടെ ഇദ്ദേഹം  മരണത്തിനു കീഴടങ്ങുകയായിരുന്നു. സ്കൂൾ അധികൃതർ സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ സംസ്കാരം ഇന്നു നടക്കും. ഭാര്യ: ഷൈലജ. മകൻ: മിഥുൻ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama