go

6 മാസം; കാണാതായത് 260 സ്ത്രീകളെ

Kollam News
SHARE

കൊട്ടാരക്കര∙ ആറു മാസത്തിനുള്ളിൽ‌ റൂറൽ ജില്ലയിൽ നിന്നും കാണാതായത് 373 പേർ. ഇവരിൽ 260 പേർ സ്ത്രീകൾ. . 55പേർ തിരിച്ചെത്തിയിട്ടില്ല. ബാക്കിയുള്ളവരെ പൊലീസ് കണ്ടെത്തി വീടുകളിൽ തിരികെ എത്തിച്ചു. പ്രണയ മോഹമാണ് മിക്കവരെയും വീടു വിടാൻ പ്രേരിപ്പിച്ചത്. മടങ്ങിയെത്തിയ പെൺകുട്ടികളുടെ പരാതിയിൽ 17 പേർക്കെതിരെ പോക്സോ കേസുണ്ട്.

കാണാതായ സ്ത്രീകളിൽ 11പേർ എവി‌ടെയെന്നു കണ്ടെത്താനായില്ല.18 വയസ്സിൽ താഴെയുള്ള 17പേരാണു വീടു വി‌ട്ടത്. മൂന്ന് പേരൊഴികെ തിരികെ എത്തി. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരുടെ ചതിയിൽ വീഴുകയായിരുന്നു ഇവരിൽ പലരും. കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് 4 പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു. രണ്ട് പൂവാലൻമാർ പിടിയിലായി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama