go

വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിട്ടിരുന്ന നായയെ പുലി തിന്നു

 Kollam News
SHARE

തെന്മല∙ വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കൊന്നുതിന്നു. ഒറ്റക്കൽ കാര്യങ്ങൾ ചന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ വീട്ടിലെ നായെയാണു  പുലി പിടിച്ചത്.  പകുതിഭാഗവും തിന്ന നിലയിലാണ്. രാവിലെയാണു കണ്ടത്. കെട്ടിയിട്ടിരുന്ന നായയെ കുറച്ചുദൂരം വലിച്ചിഴച്ച പാടുകൾ കാണാനുണ്ട്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.

നൂറുകണക്കിന് വീടുകൾ ഉള്ള  ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടായത് ജനങ്ങളിൽ ആശങ്ക പരത്തി. അരകിലോമീറ്റർ അകലെയാണു വനാതിർത്തി. ഇതുവഴി റെയിൽവേ പാളവും കടന്നുപോകുന്നുണ്ട്. അതിർത്തിയിൽ ശാസ്ത്രീയമായി സൗരോർജ വേലി സ്ഥാപിച്ചു കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama