go

കമ്പിളിപ്പുതപ്പ് വിൽപനയ്ക്കെത്തിയ യുപി സ്വദേശി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

handcuff
SHARE

കൊട്ടാരക്കര ∙ കമ്പിളിപ്പുതപ്പ് വിൽപനയ്ക്കെത്തിയ യുപി സ്വദേശി വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.  പ്രതി അലിഗഢ് സ്വദേശി നൂർ  മുഹമ്മദി(26)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.ഇന്നലെ   10ന് വെട്ടിക്കവലയിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: നൂർ മുഹമ്മദും മറ്റൊരാളും യുവതിയുടെ വീട്ടിലെത്തി പുതപ്പ് വിൽക്കാൻ ശ്രമിച്ചു.

Kollam News
നൂർ മുഹമ്മദ്.

2 മാസം ഗർഭിണിയായ യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭർത്താവിനെ ഫോണിൽ വിളിച്ചുചോദിച്ച ശേഷം പുതപ്പ് വേണ്ടെന്നു യുവതി പറഞ്ഞു. കതകു ചാരി ഉള്ളിലേക്കു പോയ യുവതിയുടെ പിന്നാലെ നൂർ മുഹമ്മദ് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ആളെ വീട്ടുപരിസരത്തു നിന്നു നാട്ടുകാർ പിടികൂടി. ഇയാളുടെ സഹായത്തോടെ പൊലീസ് നൂർ മുഹമ്മദിനെ കുരുക്കുകയായിരുന്നു.

സംഭവത്തിൽ ഭയചകിതയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. യുവതിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതപ്പു വിൽപന സംഘത്തിലെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2 പേരടങ്ങുന്ന സംഘങ്ങളായാണ് ഇവർ വീടുകളിൽ വിൽപന നടത്തി വന്നത്.  2 മാസം മുൻപാണ് സംഘം കേരളത്തിലെത്തിയത്. കൊട്ടാരക്കര സിഐ എസ്. നുഹ്മാൻ, എസ്ഐ സുനിൽഗോപി, എഎസ്ഐമാരായ എ.സി. ഷാജഹാൻ, ബി, അജയകുമാർ, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണു  പിടികൂടിയത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama