go

ബിൻ ലാദന്റെ ചിത്രവും പേരും; കാർ കസ്റ്റഡിയിലെടുത്തു

കാറിൽ പതിച്ച ബിൻ ലാദന്റെ ചിത്രം
കാറിൽ പതിച്ച ബിൻ ലാദന്റെ ചിത്രം
SHARE

ഇരവിപുരം ∙ ഒസാമ ബിൻ ലാദന്റെ ചിത്രവും പേരും പതിച്ച കാർ ഇരവിപുരം പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6ന് പള്ളിമുക്കിൽ നിന്നാണ് ഇരവിപുരം പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡിക്കിയിൽ ബിൻ ലാദന്റെ ചിത്രവും പിൻഭാഗത്തെ ഗ്ലാസിൽ ബിൻ ലാദൻ എന്ന പേരും പതിച്ചിട്ടുണ്ട്.

ബംഗാൾ റജിസ്ട്രേഷനിലുള്ള കാർ പള്ളിമുക്ക് സ്വദേശിയുടെതാണെന്നു പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ കാർ വാങ്ങിയത്.  കസ്റ്റഡിയിലെടുക്കുമ്പോൾ കാറിൽ നവവധുവും വരനും ഉണ്ടായിരുന്നു. ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു. കാറുടമയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama