go

വിരൽകൊണ്ടു കണ്ണ് ചൂഴ്ന്നെടുത്തു; പൈശാചിക കൃത്യങ്ങൾ...

Kollam News
SHARE

കൊല്ലം ∙ മനഃസാക്ഷി മരവിക്കുന്ന വിധത്തിൽ അതിക്രൂരമായി പീഡിപ്പിച്ചാണു രഞ്ജിത്ത് ജോൺസനെ ഗൂണ്ടാ സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിനിടയിൽ വിരൽ കൊണ്ടു കണ്ണു ചൂഴ്ന്നെടുത്തെന്നും വെള്ളം ചോദിച്ചപ്പോൾ വായിൽ മൂത്രം ഒഴിച്ചു കൊടുത്തെന്നും തെളിവെടുപ്പിനിടയിൽ പ്രതികൾ പൊലീസിനോടു പറഞ്ഞു. വിചാരണ തടവുകാരായി ജയിലിൽ കഴിയുമ്പോഴും വിചാരണയ്ക്ക് കോടതിയിൽ കൊണ്ടുവരുമ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കളോടും പൈശാചിക പീഡനത്തിന്റെ കഥകൾ പ്രതികൾ വിവരിക്കുമായിരുന്നു. ആയുധം ഉപയോഗിക്കാതെ, ഇടിച്ചും തൊഴിച്ചുമാണു കൊലപ്പെടുത്തിയത്.

ചാത്തന്നൂർ പോളച്ചിറ ഏലായിലെ വിജനമായ സ്ഥലത്തു കൊണ്ടുപോയി കെട്ടിയിട്ടു ചുറ്റും നിന്നു മർദിക്കുകയായിരുന്നു. വാരിയെല്ലുകൾ പൂർണമായി തകർന്നു. ഇതിനിടയിലാണു വിരൽ കൊണ്ടു കണ്ണു ചൂഴ്ന്നെടുത്തത്. വടി കൊണ്ടു മൃഗീയമായി തല്ലി. മർദനം സഹിക്കാൻ കഴിയാതായപ്പോൾ കൊന്നുകളയാൻ രഞ്ജിത്ത് തന്നെ അവരോടു പറഞ്ഞു. മൃതദേഹം കണ്ടെടുക്കുമ്പോൾ ഇടതുകാലിന്റെ മുട്ടിനു താഴെ അസ്ഥി മാത്രമേ ഉണ്ടായിരുന്നുള്ളു. ക്രൂരമർദനം തുടങ്ങുമ്പോൾ കൊല്ലുമെന്നു രഞ്ജിത്ത് ജോൺസൺ കരുതിയില്ല. അടിച്ചൊടിച്ചാൽ വഴിയിൽ ഉപേക്ഷിക്കരുതെന്നും വീടിനകത്തു കൊണ്ടിടണമെന്നും രഞ്ജിത്ത് അവരോടു പറഞ്ഞു. വീട്ടിലാണെങ്കിൽ അമ്മ നോക്കുമെന്ന വിശ്വാസമായിരുന്നു. രഞ്ജിത്തിനെ ക്രൂരമായി പീഡിപ്പിച്ചതു പ്രതികൾ വെളിപ്പെടുത്തിയെങ്കിലും മൊഴിയെ സാധൂകരിക്കാൻ കഴിയുന്ന ശാസ്ത്രീയ തെളിവുകൾ അഴുകിയ മൃതദേഹത്തിൽ നിന്നു ലഭിച്ചില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama