go

2 അടി പൊക്കത്തിൽ വരെ പല സ്ഥലത്തും പത; അമ്പരപ്പ്

    kollam news
ഇരവിപുരം മുതൽ കൊല്ലം ബീച്ച് വരെ കടൽതീരത്ത് അടിഞ്ഞ പത.
SHARE

ഇരവിപുരം∙ തിരമാലയ്ക്കൊപ്പം തീരത്ത് പതിവില്ലാത്ത വിധം അടിഞ്ഞുകൂടിയ പത തീരത്തിനു കൗതുകമായി. താന്നി, ഇരവിപുരം, കാക്കത്തോപ്പ് ഭാഗത്താണ് കടലിൽ പത പൊങ്ങിയത്. എല്ലാ വർഷവും ഇത്തരത്തിൽ പത നുരഞ്ഞു പൊങ്ങി തീരത്തെത്താറുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ രീതിയിൽ പത എത്തിയതെന്നു പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കടലിന്റെ അടിത്തട്ടിലെ ചെളിയും ചേറുമാണ് തിരമാലയ്ക്കൊപ്പം ഇളക്കി മറിച്ച് തീരത്ത് എത്തുന്നത്. എന്നാൽ ഇത്തവണ പത വളരെക്കൂടുതലായി തീരത്ത് എത്തി. 2 അടി പൊക്കത്തിൽ വരെ പല സ്ഥലത്തും പത കാണപ്പെട്ടു. എന്നാൽ ഇതേപ്പറ്റി ശാസ്ത്രീയ പഠനമൊന്നും നടത്തിയിട്ടില്ല.

തീരത്തിന് വളരെ അകലെയും ഇത്തരത്തിൽ പത കണ്ടുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സാധാരണ വടക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നാണ് കാലവർഷം ആരംഭിക്കുന്നത് എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറു ഭാഗത്തു നിന്നാണ് കാലവർഷം ആരംഭിച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama