go

ആ ഫോൺ നമ്പർ ഓർത്തെടുത്തു; നീലംഗുപ്തയെ ജീവിതം ‘തിരിച്ചുവിളിച്ചു’

kollam-nilam-gupta-sachin
നീലം ഗുപ്തയും മകനും സച്ചിനൊപ്പം.
SHARE

പത്തനാപുരം∙ സ്നേഹവും കരുതലും നിറഞ്ഞ അന്തരീക്ഷത്തിൽ നീലംഗുപ്ത ആ ഫോൺനമ്പർ ഓർത്തെടുത്തു. ഭർത്താവ് സച്ചിൻഗുപ്തയെ വിളിച്ചുകാര്യം പറഞ്ഞപ്പോൾ, മറവിയിലാണ്ടുപോയ ജീവിതം പതിയെ തിരികെവരികയായിരുന്നു. നീലംഗുപ്തയും മകനും സച്ചിൻഗുപ്തയ്ക്കൊപ്പം സ്വദേശമായ ഹരിയാനയ്ക്കു പോയി, കേരളം നൽകിയ സ്നേഹവായ്പുകൾക്ക് നന്ദി പറഞ്ഞ്..

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി അലഞ്ഞു തിരിഞ്ഞ് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ ഹരിയാന സ്വദേശി നീലംഗുപ്തയ്ക്കും മകനുമാണ് ഗാന്ധിഭവനിലെ കൗൺസലിങ്ങിലൂടെ ജീവിതം തിരികെ ലഭിച്ചത്. ഡൽഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനാണ് നീലം ഗുപ്തയും മൂന്നു വയസ്സുള്ള മകനും വീട്ടിൽ നിന്നും ഇറങ്ങിയത്. ട്രെയിനിലായിരുന്നു യാത്ര.

ഇടയ്ക്കെപ്പോഴോ വഴി തെറ്റിയ ഇവർ വിവിധ ട്രെയിനുകൾ മാറി കയറി കൊല്ലത്തെത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി കാണിച്ച ഇവരെ റെയിൽവേ പൊലീസ് മഹിളാ മന്ദിരത്തിലാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റുകയായിരുന്നു.  ഇവിടെയെത്തിയെങ്കിലും ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. തുടർച്ചയായി നടത്തിയ കൗൺസലിങ്ങിനൊടുവിൽ ഭർത്താവ് സച്ചിന്റെ ഫോൺ നമ്പർ ഓർത്തെടുത്തതോടെയാണ് കാര്യങ്ങൾ തെളിഞ്ഞുവന്നത്. ഹരിയാന കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനാണ് സച്ചിൻ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama