go

അഴുകിയ മത്സ്യം വിൽപന തടയാൻ കഴിയുന്നില്ല: ജനം കബളിപ്പിക്കപ്പെടുന്നു

kollam news
SHARE

കടയ്ക്കൽ∙അഴുകിയതും രാസ വസ്തു കലർത്തിയ മത്സ്യം വിൽക്കുന്നത് തടയാൻ കഴിയാത്തതിനാൽ ജനം കബളിപ്പിക്കപ്പെടുന്നു. വൻ വില നൽകി വാങ്ങുന്ന മത്സ്യം വീട്ടിൽ കൊണ്ടു വരുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. കഴുകാൻ എടുക്കുമ്പോൾ കൈ ചൊറിച്ചിലും കറി വച്ചു കഴിച്ചാൽ ഛർദിലും. കടയ്ക്കൽ ഉൾപ്പെടെ കിഴക്കൻ മേഖലയിലെ ചന്തകളിലാണു ഇത്തരം മത്സ്യം വിൽക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കടയ്ക്കൽ ചന്തയിൽ നിന്നു പാര മത്സ്യം വാങ്ങിയവർ കബളിക്കപ്പെട്ടു. ഉപയോഗിക്കാൻ കഴിയാത്തതിനാൽ കുഴിച്ചിട്ടു.

പാര, ചൂര, മത്തി, വാള, അയില, കൊഴിയാള, നെത്തോലി, കൊഞ്ച് എന്നീ ഇനങ്ങളിൽപെട്ട മത്സ്യമാണ് കൂടുതൽ അഴുകിയത്. ഫോർമാലിൻ, അമോണിയ കലർത്തിയ മത്സ്യം ആളുകൾക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്നില്ല. നല്ല മത്സ്യത്തിനിടയിൽ അഴുകിയ മത്സ്യം കൂടി ചേർത്ത് വിൽക്കുകയാണ്. കമ്മിഷൻ കടകളിൽ നിന്നു വാങ്ങി വിൽപനയ്ക്ക് എത്തുന്ന മത്സ്യമാണ് കൂടുതൽ ഇത്തരത്തിലുള്ളത്.

രാവിലെ മുതൽ വാഹനങ്ങളിൽ കൊണ്ടു വന്നു വിറ്റ ശേഷം ബാക്കി വരുന്നത് വൈകിട്ട് ചന്തകളിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്. അഴുകിയ മത്സ്യം വിൽക്കുന്നതായി ഭക്ഷ്യ സുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയില്ല. നിലമേലിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫിസുണ്ട്. വാഹനം ഇല്ലെന്നും ഒരാൾ മാത്രമാണുള്ളതെന്നും പറ‍ഞ്ഞു പരിശോധനയിൽ നിന്നു ഒഴിഞ്ഞു മാറുന്നതായി പരാതിയുണ്ട്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama