go

മോഷണക്കേസിലെ പ്രതിയെ പൊലീസ് പീഡിപ്പിച്ചെന്നു പരാതി

kollam news
SHARE

കൊല്ലം ∙ ക്യാമറ മോഷണം പോയെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. പീഡനം വിവരിച്ചു പന്തളം കുരമ്പാല സ്വദേശി ആർ.രാജേഷ് (31) പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മൊഴി നൽകി. ഇതെ തുടർന്നു പൊലീസിനെതിരെ കോടതി കേസെടുത്തു.ഗുഹ്യഭാഗങ്ങളിൽ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു പരാതി. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്ഐ ഉൾപ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്തെന്നു മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം സ്പെഷൽ ജയിലിൽ റിമാൻഡിലായിരുന്ന യുവാവിനു പിന്നീടു ജാമ്യം ലഭിച്ചു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു രാജേഷിന്റെ ഭാര്യ സിനി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ 25നു രാത്രി രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും 27ന് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 28നു കോടതിയിൽ ഹാജരാക്കിയപ്പോഴാണു മജിസ്ട്രേട്ടിനു മുന്നിൽ യുവാവ് മൊഴി നൽകിയത്.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പുനലൂർ പൊലീസ് പറയുന്നു. പുനലൂരിലെ കല്യാണവീട്ടിൽ സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായി വന്ന രാജേഷ്, ചടങ്ങു കഴിഞ്ഞു സൗണ്ട് സിസ്റ്റം കൊണ്ടുപോയതിനൊപ്പം 2 ലക്ഷം രൂപ വിലയുള്ള ക്യാമറയും കടത്തിക്കൊണ്ടുപോയെന്നാണു കേസ്. ആദ്യം സ്റ്റേഷനിൽ വിളിച്ചു ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും പിന്നീട് വ്യക്തമായ സൂചനയെത്തുടർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama